Monday 12 January 2015

ഡിയർ പാരെന്സ്...

ഡിയർ പാരെന്സ്,

ചിന്തിക്കയാണ്..പലതും..
ഞാൻ നില്ക്കാനും നടക്കാനും തുടങ്ങിയത് മുതൽ എന്നെ താഴെ വീഴാതെ മുറുകെ പിടിച്ചിരിക്കയാണ്‌ നിങ്ങൾ..എന്റെ കരുത്താണ് നിങ്ങൾ...
എങ്കിലും നിങ്ങളറിയാതെ പോയ ചിലതുണ്ട്...
ഓർമിപ്പിക്കയാണ്...

ഞാൻ ചെന്നിടത്തെല്ലാം എന്നെ മിടുക്കിയായി കാണാൻ നിങ്ങളാഗ്രഹിച്ചു..ഞാനതുപോലെ മിടുക്കഭിനയിച്ചു...എന്റെ വീഴ്ച്ചകൾ നിങ്ങളെ വേദനിപ്പിക്കുമെന്ന് പേടിച്ചതുകൊണ്ട് മാത്രം ..
എന്റെ ആഗ്രഹങ്ങൾ നിങ്ങളുമായി പങ്കുവെച്ചപ്പോ എന്ത് കൊണ്ടോ ഞാൻ വട്ടു പറയുവാണെന്ന് തെറ്റിദ്ധരിച്ചു..
'നിന്റെ ഹൃദയത്തെ മാത്രം കേള്ക്കുക' എന്ന് പറഞ്ഞു പഠിപ്പിച്ച അമ്മയും അച്ഛനും കേട്ടത് കുടുംബത്തിന്റെ വാക്കുകളാണ്..അവര് ഭയന്നത് സമൂഹത്തിന്റെ പ്രതികരണങ്ങളാണ്..
ഇന്നെനിക്കു ചിന്തിക്കാനുള്ള കഴിവുണ്ട്,പക്വതയുണ്ട് സ്വന്തത്തെ നിയന്ത്രിക്കാൻ..എന്റെ ചിന്തകൾ എന്നെ തെറ്റിലേക്ക് നയിക്കുമെങ്കിൽ എന്നെ നെർവഴികാണിക്കുന്നതിൽ സന്തോഷമേയുള്ളൂ..തിരുത്താം..!!
പക്ഷെ സമൂഹം അത് ചെയ്യുന്നില്ല എന്ന് കരുതി ഞാൻ അത് ചെയ്‌താൽ തെറ്റെന്നല്ല..
ഞാൻ ധിക്കാരിയല്ല...!!
പക്ഷിയെ മുറുകെ പിടിച്ചാൽ അത് പറന്നു പോവാൻ ശ്രമിക്കും..പക്ഷെ ഞാൻ പറന്നകലാൻ ആഗ്രഹിക്കുന്നില്ല..എന്നും നിങ്ങടെ കൂടെയുണ്ടാവണം..

നിങ്ങടെ ആഗ്രഹങ്ങൾ എന്നിൽ അടിചെല്പ്പിക്കാതിരിക്കൂ ...പകരം സ്വാതന്ത്ര്യം മാത്രാമാണാഗ്രഹിക്കുന്നത്... ചിന്തിക്കാനുള്ള സ്വാതന്ത്ര്യം..


എന്ന്,

No comments:

Post a Comment