Friday 30 May 2014

അവളിലെ സ്ത്രീ


 അവളിലെ സ്ത്രീ



വീടിനു ചുറ്റും ക്യാമറ കണ്ണുകളും പത്രപ്രവർത്തകരും.15 വയസ്സിൽ റേപ് ചെയ്യപ്പെട്ട എന്റെ മുഖം കാണാൻ അവർ വെമ്പൽ കൊള്ളുകയാണ്.റേപ് ചെയ്യപ്പെട്ടതിനല്ല മറിച്ച് അതിനു കാരണക്കാരനായ കുറ്റവാളിക്കെതിരെ കേസ് കൊടുത്ത പെണ്ണിനെ അഭിനന്ദിക്കാൻ!! മീഡിയയുടെ ആവേശം എനിക്ക് അരോചകമായി തോന്നി.
രേടിംഗ് കൂട്ടാൻ അവർക്കൊരു കവർ സ്റ്റോറി മാത്രം!!
അച്ഛൻ എല്ലാവരെയും പറഞ്ഞയച്ചു.
"കുറച്ചു നേരം മോള് പോയി വിശ്രമിക്ക്"
എന്റെ തോളിൽ തലോടിക്കൊണ്ട് എന്നെയും കൂട്ടി റൂമിനടുത്തെത്തി.പ്രായം അമ്പത് കഴിഞ്ഞു.അദേഹത്തിനിന്നു മറ്റുള്ളവന്റെ മുഖം നോക്കാൻ പറ്റാതെയായി.പക്ഷെ വാക്കുകൾ കൊണ്ട് പോലും എന്നെ വേദനിപ്പിച്ചിട്ടില്ല.എന്റെതല്ലാത്ത കാരണത്താൽ ജീവിതം വഴിമുട്ടി നില്ക്കുന്ന മകളോട് സഹദാപമല്ലാതെ മറ്റെന്ത് തരാൻ പറ്റും !!
റൂമിൽ കയറി കതകടച്ചു.കണ്ണടക്കുംബോഴൊക്കെ ആ ഭീമാകാരന്റെ മുഖം തെളിഞ്ഞു വരും.ഉറക്കെ കരഞ്ഞതവൻ കേട്ടില്ല.ഭലമായി കൈകൾ പിടിച്ചമർത്തിയതും,അറുപ്പിക്കുന്ന ചിത്രങ്ങളും കണ്മുന്നിൽ ജീവൻ വച്ചത് പോലെ തോന്നി.എന്റെ ശരീരത്തോട് വെറുപ്പ്‌ തോന്നി തുടങ്ങി.

                          *                                            *                                             *

"ഇനിയെന്താനിവളെ ചെയ്യേണ്ടത് "
അമര്ശവും സങ്കടവും നിറഞ്ഞ ശബ്ദത്തിൽ അമ്മ ഉറക്കെ ചോദിച്ചു.അമ്മയാണ് നാട്ടുകാരെ കൂടുതൽ ഭയപ്പെട്ടിരുന്നത്.
ആത്മവിശ്വാസത്തോടെ അച്ഛൻ "എന്റെ മകൾ ഇനിയും പഠിക്കും.ജീവിച്ചു കാണിക്കും..കേസുമായി മുന്നോട്ട് പോവും.."
 "നിങ്ങളിതെന്തു കണ്ടിട്ടാണ് കേസും കോടതിയുമായി നടക്കുന്നത്?അവൾ പെണ്ണാണ്..ഇനിയാരവളെ സ്വീകരിക്കും?"
ശബ്ദം വരണ്ടു തുടങ്ങി..
"അവൾക്കവളുടെ അച്ചനുണ്ട്.ഞാൻ മരിക്കുവോളം അവളെ ഞാൻ വളർത്തും"
"ജീവിതകാലം മുഴുവൻ പിഴച്ചവളെന്ന പേരിലോ ?"
തർക്കം തുടർന്നു.

ചുവരുകൾക്കിപ്പുറത്ത് വാതിലിനോട് ചേർന്നിരുന്നു കരയുന്നുണ്ടായിരുന്നു ഞാൻ. മുന്നിൽ കുറെ ചോദ്യചിഹ്നങ്ങൾ മാത്രം..പെട്ടെന്നവളുടെ കണ്ണുകൾ തുടചെഴുന്നേറ്റു.അവളുടെ ഇൻസ്ട്രുമെന്റ് ബോക്സിൽ നിന്നു ബ്ലേഡ് എടുത്തു. 
          
                        *                                            *                                             *

 ബീീീീീീീീ പപ്പ്‌ ..... 
മൈക്കിന്റെ അരോചകമായ ശബ്ദം വേദിയിളിരുന്നവരെയും കാണികരുടെയും ചെവിയോന്നടപ്പിച്ചു. അവൾ തുടർന്നു.
"അന്ന് ഞാൻ അച്ഛന്റെ വിശ്വാസത്തെ തളര്ത്തിയിരുന്നെങ്കിൽ ഇന്ന് എന്നെ നിങ്ങളുടെ അതിഥിയായി ക്ഷണിക്കപ്പെടില്ലായിരുന്നു.എനിക്കച്ചൻ നൽകിയ സമ്മാനമായിരുന്നു വിദ്യാഭ്യാസം.വർഷങ്ങൾ കഴിഞ്ഞു ഇന്ന് കണ്ണൂര് ജില്ല കലക്ടർ..!! എന്റെ പ്രിയ അനുജത്തിമാരോട് വിദ്യ എന്നാ സമ്പത്തിനെ മുറുകെ പിടിക്കുക എന്നാ ഉപദേശം മാത്രമേ നൽകാനുള്ളൂ...." ധനലക്ഷ്മി തന്റെ പ്രസംഗം അവസാനിപിച്ചു.
ചടങ്ങിനു ശേഷം പുറത്ത് ആൾക്കൂട്ടത്തിനിടയിൽ ഉന്നത വിജയം നേടി സമ്മാനം സ്വീകരിച്ച ഒരു കൊച്ചു കുട്ടി ആവേശത്തോടെ ചോദിച്ചു
"മാഡം..ഈസ്‌ ദാറ്റ്‌ രേപിസ്റ്റ് സ്റ്റിൽ എലൈവ്??"
അവളുടെ ആ ചോദ്യത്തിന്റെ ആര്ജവം കണ്ട ധനലക്ഷ്മി ഒന്ന് പുഞ്ചിരിച്ചു പോയി..അവളെ അടുത്ത് വിളിച്ചു
"കൊച്ചിന്റെ പേരെന്താണ് ?"
"ഹിമ"
"അദേഹം മരിച്ചിട്ടില്ല..ഇന്നും ജീവിക്കുന്നു..ഇപ്പോൾ എന്റെ ഭർത്താവാണ്.."
ഹിമയുടെ പുരികം ചോദ്യചിഹ്നമായി മാറി ..
"പെണ്ണ് അറ്റുപോവാത്ത സ്നേഹത്തിനുടമയാണ്.ആ സ്നേഹത്തിനു മനസ്സിനെ മാറ്റിയെടുക്കാനുള്ള കഴിവുണ്ട്..ഇപ്പൊ മോൾക്കൊന്നും മനസ്സിലാവില്ല..പിന്നീട് മനസ്സിലാവും.."
ബെസ്റ്റ് വിഷെസ് നൽകികൊണ്ട് അവൾ അമ്ബാസിദർ കാറിൽ കയറി യാത്ര തിരിച്ചു..

ശുഭം ..!!