Sunday, 30 March 2014

അവരുടെ ആ തീരുമാനം

അവരുടെ ആ തീരുമാനം !


ചുവരുകളെ അലങ്കരിച്ച കുറെ കുഞ്ഞുങ്ങളുടെ ചിത്രങ്ങളിലേക്ക് സുമയുടെ കണ്ണുകൾ സഞ്ചരിച്ചു.കല്യാണം കഴിഞ്ഞു ഇന്നേക്ക് പത്തു വർഷം തികഞ്ഞു.മനസ്സ് ഇന്നും അസ്വസ്ഥമാണ്..സ്വയം ശാന്തമാവാൻ അവളുടെ താലിയെ മുറുകെ പിടിച്ചു..അവളും ഏതു ഭാര്യയെയും പോലെ ഒരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്നു.അതെന്നും ആഗ്രഹം മാത്രമായിരുന്നു.
   ടെക്നോളജികൾ വളർന്നെങ്കിലും ഇന്നും മനുഷ്യർ പഴയ ചിന്തകളെ കൂട്ട് പിടിച്ചിരിക്കുകയാണ്. അവളെ ഒരു 'ശാപ'മായി കണക്കാക്കി.മറ്റുള്ളവർ വീട്ടിൽ പോലും ക്ഷണിക്കാതെയായി.ആരൊക്കെ വെറുതാലും,അവളിലെ അമ്മയെ അറിയുന്ന ഭർത്താവുണ്ടവൾക്ക്.എന്നെന്നും സ്നേഹിക്കുന്ന അവളുടെ മനസ്സിന്റെ ആശ്വാസം !!
പെട്ടെന്ന് അവളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു..പരസ്പരം അവർ കൈകൾ കോർത്തു..മുന്നിൽ കൈ കുഞ്ഞുമായി ഒരു കന്യാസ്ത്രീ കടന്നു വന്നു.കുഞ്ഞിന്റെ ഓമനത്തമുള്ള കണ്ണുകൾക്ക്‌ അവരുടെ ദുഃഖങ്ങൾ മായ്ക്കാനുള്ള കഴിവുണ്ടായിരുന്നു. അപ്പോഴേക്കും മനസ്സുകൊണ്ട് അവൾ ആ കുഞ്ഞിന്റെ അമ്മയായി മാറി കഴിഞ്ഞിരുന്നു.അവരുടെ തീരുമാനങ്ങളെ ഭാവിയിൽ ആ മകളും അഭിനന്തിക്കുമെന്നുള്ള വിശ്വാസത്തോടെ അവരിരു കൈകളും നീട്ടി ആ അനാഥ കുഞ്ഞിനെ സ്വീകരിച്ചു..

No comments:

Post a Comment