Friday, 17 October 2014

ആ ഒരു അത് !!

ആ ഒരു അത്  !!


തിരക്കിട്ട് കോളേജിൽ നിന്നും 2 സുഹൃത്തുക്കളുടെ കൂടെ ബസ്‌ കാത്തിരിക്കുവാരുന്നു.തിരക്കിട്ട് പോവാൻ കാരണമുണ്ട്,പിറ്റേ ദിവസം എക്സമാണ്.ലൈബ്രറീന്നെടുത്ത എന്നെകാൾ തടിയുള്ള പുസ്തകം വായിച്ചു വേണം നോട്സ്‌ ഉണ്ടാക്കാൻ.പിന്നെ അത്തരത്തിലുള്ള പുസ്തകം കയ്യീ പിടിക്കുമ്പോ തന്നെ അഭിമാനമാണ്.നാട്ടുകാരെങ്കിലും ഞാൻ കോളേജിൽ പോവുന്നത് പഠിക്കനാനെന്നു വിശ്വസിക്ക്വേം ചെയ്യും 

അങ്ങനെ ബസ്‌ സ്ടോപ്പിലിരിക്കുമ്പോൾ നേരെ മുന്നിൽ കുറച്ചു ചുള്ളൻ ചെക്കന്മാർ ഇരിക്കുന്നു.കൂടെയുള്ളത് മൊഞ്ചത്തിക്കുട്ട്യോളായത് കൊണ്ടുതന്നെ ഊഹിക്കാമല്ലോ കമന്റടി തുടങ്ങി.പക്ഷെ ന്റെ നാടിന്റെയോ കോളെജിന്റെയോ പ്രശ്നമാണെന്ന് തോന്നുന്നു,ഇവിടെ പെണ്‍പിള്ളാർ അങ്ങോട്ട്‌ കമന്റടിക്കുന്നവരാണ്.കോളേജിലെ പയ്യന്മാരല്ലാത്തത് കാരണം അവര് ധൈര്യത്തിൽ തുടങ്ങി.
5 പെരുണ്ടായിക്കാനും.ഇപ്പൊ ശെരിക്കും ഓർമയില്ല.പക്ഷെ അതിലൊരുത്തനെ ഓർമയുണ്ട്.ഇരുണ്ട നിറം,നിവർന്ന ശരീരം,പിന്നെ ഏതു പെണ്ണിനേം ആകർഷിപ്പിക്കുന്ന ചിരി.(കൂടുതലായി നിരീക്ഷിചിരുന്നില്ല )
 
ആ കമന്റടിക്കുന്നതിൽ വല്ല്യ വശമില്ലാത്തത് കാരണം സ്റൊപ്പിലെ തൂണിൽ ചാരിയിരുന്നു ക്ലാസ്സിലെ കോമഡി ഓർത്ത് ചിരിക്കാൻ തുടങ്ങി.കണ്ണുകൾ ആ പയ്യന്റെ നേരെയായിരുന്നെന്നു ഞാനറിഞ്ഞിരുന്നില്ല.പെട്ടെന്ന് ബോധം വന്നപ്പോ കണ്ണെടുത്തു.
ദേ..അവൻ എന്നെ നോക്കി ചിരിക്കുന്നു
കൂടെയുള്ളവരെ ഒന്ന് നോക്കി.
അങ്ങോട്ടല്ലാ..അപ്പൊ എന്നെ തന്നെ...!!
കണ്ണെവിടെലും മറച്ചു വെക്കാൻ തോന്നിപ്പോയി.
ബസ്‌ വരുന്നുണ്ടോന്നു നോക്കാൻ ഞാനവിടെ നിന്നെഴുന്നേറ്റു.അവന്റെ നോട്ടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം
ഭാഗ്യമെന്നു പറയട്ടെ ബസ്‌ വന്നു.
കോളേജ് പരിസരത്ത് കാണുന്ന ഒരു പ്രത്യേകതരം രീതിയുണ്ട്,എല്ലാർക്കും പോവേണ്ടത് ഒരു റൂട്ടിലാണ്‌,എന്നാൽ ആരുമൊട്ടു കയറുവേമില്ല,കയരാനനുവദിക്കെം ഇല്ല..പക്ഷെ അവരുടെ ഇടയിൽ പെട്ട എന്നെ ആരാണ്ടൊക്കെ ബസ്സിനുള്ളിൽ കയറ്റി.
മുന്നിലെ സീറ്റിൽ ഇരുന്നു.ഇരുത്തം ശരിയായില്ലെങ്കിലും കിട്ടിയ സീറ്റ്‌ വിട്ടു കൊടുക്കാൻ തോന്നിയില്ല.
 ആ പയ്യനെ വീണ്ടും ഓർത്തു.ഞാൻ പിറകിൽ നോക്കി
'പടച്ചോനെ..അവനും ഉണ്ട്..'
അത് വരെ മിനിറ്റിൽ 72 തവണ മുട്ടിയ എന്റെ ഹൃദയം മിനിറ്റിൽ 720 തവണ മുട്ടാൻ തുടങ്ങി.

യാത്രകൾ എന്നും ലഹരിയായിരുന്നു.അത് കൊലെജിലെക്കുള്ള യാത്രയാണെങ്കിൽ കൂടി ആസ്വദിക്കും.റോഡും,പുഴയും,റയിലും ഒക്കെ നോക്കിയിരുന്നു യാത്ര പോവാനിഷ്ടാണ്.പക്ഷെ എവിടേം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.കയ്യിൽ വലിയ പുസ്തകമുണ്ട്,കയ്യീന്നൂരി പോവുന്ന ബാഗ്‌..എല്ലാം ശ്രദ്ധിക്കണം.
കാറ്റത്ത്‌ തട്ടം പാറിപറക്കാൻ ശ്രമിക്കുന്നു,ബസ്സിൽ പശ്ചാത്തല സംഗീതമെന്നോണം  'കണ്കൾ ഇരണ്ടാൽ ഉൻ കണ്കൾ ഇരണ്ടാൽ 'എന്ന തമിൾ ഗാനവും കൂടെ ആയപ്പോൾ സംഭവം സിനിമ സ്റ്റൈൽ ആയി.

തട്ടമെന്നെ ശല്യപ്പെടുതിയെങ്കിലും പിറകിലേക്ക് നോക്കാൻ ഒരു കാരണമായി.
വീണ്ടും അവനെന്നെ നോക്കി ചിരിച്ചു.
ഞാൻ തിരിച്ചു ചിരിച്ചില്ല..എനിക്കഹങ്കാരം ആയിരുന്നു

അങ്ങനെ..സ്റ്റൊപ്പെത്താരായി..ഒരു കൈ പുസ്തകത്തിലും മറുകൈ ബാഗിലും ശ്രദ്ധകേന്ത്രീകരിച്ച ടൈം.ഡ്രൈവർ ബസ്‌ വളക്കാൻ സ്ടിയരിംഗ് തിരിക്കുന്നു..അപ്പൊ ഞാൻ ദേ പോണൂ..താഴേക്കു..മൂക്ക് കുത്തി പവർ ബ്രേക്കറിൽ വീണു..ആരും എന്നെ പിടിച്ചതുമില്ല,എന്നിക്കെവിടെം പിടിക്കാനും കഴിഞ്ഞില്ല..വീണു കഴിഞ്ഞപ്പോ കൂടെയിരുന്നവൾ എന്നെ പൊക്കാൻ സഹായിച്ചു.അതൊരൽപ്പം മുൻപായിരുന്നെങ്കിൽ എന്ന് ഇപ്പൊ ആഗ്രഹിക്കുന്നു..!!

ഡ്രൈവർ മുതൽ പിറകിലുള്ളവർ വരെ ചിരിക്കാൻ തുടങ്ങി,എന്റെ 2 ഫ്രണ്ട്സും..പക്ഷെ ഞാനാദ്യം അന്വേഷിച്ചത് ആ പയ്യനെന്നെ കണ്ടോന്നായിരുന്നു..നോക്കുമ്പോൾ അവൻ പൊട്ടി പൊട്ടി ചിരിക്കുന്നു...
മാനഹാനിയും സങ്കടവും ഉള്ളിലൊതുക്കി ആദ്യായും അവസാനമായും അവനെ നോക്കി പുഞ്ചിരിച്ചു.പിന്നീട് ഞാനങ്ങോട്ടു നോക്കിയതുമില്ല,അവനെ കണ്ടതുമില്ല..
അങ്ങനെ മനസ്സിൽ കിടന്നു വളരാൻ പോയ അവനോടുള്ള ഒരു 'അത്' ആ വീഴച്ചയിൽ തകര്ന്നു പോയി..


കഥ തീർന്നു

Friday, 30 May 2014

അവളിലെ സ്ത്രീ


 അവളിലെ സ്ത്രീ



വീടിനു ചുറ്റും ക്യാമറ കണ്ണുകളും പത്രപ്രവർത്തകരും.15 വയസ്സിൽ റേപ് ചെയ്യപ്പെട്ട എന്റെ മുഖം കാണാൻ അവർ വെമ്പൽ കൊള്ളുകയാണ്.റേപ് ചെയ്യപ്പെട്ടതിനല്ല മറിച്ച് അതിനു കാരണക്കാരനായ കുറ്റവാളിക്കെതിരെ കേസ് കൊടുത്ത പെണ്ണിനെ അഭിനന്ദിക്കാൻ!! മീഡിയയുടെ ആവേശം എനിക്ക് അരോചകമായി തോന്നി.
രേടിംഗ് കൂട്ടാൻ അവർക്കൊരു കവർ സ്റ്റോറി മാത്രം!!
അച്ഛൻ എല്ലാവരെയും പറഞ്ഞയച്ചു.
"കുറച്ചു നേരം മോള് പോയി വിശ്രമിക്ക്"
എന്റെ തോളിൽ തലോടിക്കൊണ്ട് എന്നെയും കൂട്ടി റൂമിനടുത്തെത്തി.പ്രായം അമ്പത് കഴിഞ്ഞു.അദേഹത്തിനിന്നു മറ്റുള്ളവന്റെ മുഖം നോക്കാൻ പറ്റാതെയായി.പക്ഷെ വാക്കുകൾ കൊണ്ട് പോലും എന്നെ വേദനിപ്പിച്ചിട്ടില്ല.എന്റെതല്ലാത്ത കാരണത്താൽ ജീവിതം വഴിമുട്ടി നില്ക്കുന്ന മകളോട് സഹദാപമല്ലാതെ മറ്റെന്ത് തരാൻ പറ്റും !!
റൂമിൽ കയറി കതകടച്ചു.കണ്ണടക്കുംബോഴൊക്കെ ആ ഭീമാകാരന്റെ മുഖം തെളിഞ്ഞു വരും.ഉറക്കെ കരഞ്ഞതവൻ കേട്ടില്ല.ഭലമായി കൈകൾ പിടിച്ചമർത്തിയതും,അറുപ്പിക്കുന്ന ചിത്രങ്ങളും കണ്മുന്നിൽ ജീവൻ വച്ചത് പോലെ തോന്നി.എന്റെ ശരീരത്തോട് വെറുപ്പ്‌ തോന്നി തുടങ്ങി.

                          *                                            *                                             *

"ഇനിയെന്താനിവളെ ചെയ്യേണ്ടത് "
അമര്ശവും സങ്കടവും നിറഞ്ഞ ശബ്ദത്തിൽ അമ്മ ഉറക്കെ ചോദിച്ചു.അമ്മയാണ് നാട്ടുകാരെ കൂടുതൽ ഭയപ്പെട്ടിരുന്നത്.
ആത്മവിശ്വാസത്തോടെ അച്ഛൻ "എന്റെ മകൾ ഇനിയും പഠിക്കും.ജീവിച്ചു കാണിക്കും..കേസുമായി മുന്നോട്ട് പോവും.."
 "നിങ്ങളിതെന്തു കണ്ടിട്ടാണ് കേസും കോടതിയുമായി നടക്കുന്നത്?അവൾ പെണ്ണാണ്..ഇനിയാരവളെ സ്വീകരിക്കും?"
ശബ്ദം വരണ്ടു തുടങ്ങി..
"അവൾക്കവളുടെ അച്ചനുണ്ട്.ഞാൻ മരിക്കുവോളം അവളെ ഞാൻ വളർത്തും"
"ജീവിതകാലം മുഴുവൻ പിഴച്ചവളെന്ന പേരിലോ ?"
തർക്കം തുടർന്നു.

ചുവരുകൾക്കിപ്പുറത്ത് വാതിലിനോട് ചേർന്നിരുന്നു കരയുന്നുണ്ടായിരുന്നു ഞാൻ. മുന്നിൽ കുറെ ചോദ്യചിഹ്നങ്ങൾ മാത്രം..പെട്ടെന്നവളുടെ കണ്ണുകൾ തുടചെഴുന്നേറ്റു.അവളുടെ ഇൻസ്ട്രുമെന്റ് ബോക്സിൽ നിന്നു ബ്ലേഡ് എടുത്തു. 
          
                        *                                            *                                             *

 ബീീീീീീീീ പപ്പ്‌ ..... 
മൈക്കിന്റെ അരോചകമായ ശബ്ദം വേദിയിളിരുന്നവരെയും കാണികരുടെയും ചെവിയോന്നടപ്പിച്ചു. അവൾ തുടർന്നു.
"അന്ന് ഞാൻ അച്ഛന്റെ വിശ്വാസത്തെ തളര്ത്തിയിരുന്നെങ്കിൽ ഇന്ന് എന്നെ നിങ്ങളുടെ അതിഥിയായി ക്ഷണിക്കപ്പെടില്ലായിരുന്നു.എനിക്കച്ചൻ നൽകിയ സമ്മാനമായിരുന്നു വിദ്യാഭ്യാസം.വർഷങ്ങൾ കഴിഞ്ഞു ഇന്ന് കണ്ണൂര് ജില്ല കലക്ടർ..!! എന്റെ പ്രിയ അനുജത്തിമാരോട് വിദ്യ എന്നാ സമ്പത്തിനെ മുറുകെ പിടിക്കുക എന്നാ ഉപദേശം മാത്രമേ നൽകാനുള്ളൂ...." ധനലക്ഷ്മി തന്റെ പ്രസംഗം അവസാനിപിച്ചു.
ചടങ്ങിനു ശേഷം പുറത്ത് ആൾക്കൂട്ടത്തിനിടയിൽ ഉന്നത വിജയം നേടി സമ്മാനം സ്വീകരിച്ച ഒരു കൊച്ചു കുട്ടി ആവേശത്തോടെ ചോദിച്ചു
"മാഡം..ഈസ്‌ ദാറ്റ്‌ രേപിസ്റ്റ് സ്റ്റിൽ എലൈവ്??"
അവളുടെ ആ ചോദ്യത്തിന്റെ ആര്ജവം കണ്ട ധനലക്ഷ്മി ഒന്ന് പുഞ്ചിരിച്ചു പോയി..അവളെ അടുത്ത് വിളിച്ചു
"കൊച്ചിന്റെ പേരെന്താണ് ?"
"ഹിമ"
"അദേഹം മരിച്ചിട്ടില്ല..ഇന്നും ജീവിക്കുന്നു..ഇപ്പോൾ എന്റെ ഭർത്താവാണ്.."
ഹിമയുടെ പുരികം ചോദ്യചിഹ്നമായി മാറി ..
"പെണ്ണ് അറ്റുപോവാത്ത സ്നേഹത്തിനുടമയാണ്.ആ സ്നേഹത്തിനു മനസ്സിനെ മാറ്റിയെടുക്കാനുള്ള കഴിവുണ്ട്..ഇപ്പൊ മോൾക്കൊന്നും മനസ്സിലാവില്ല..പിന്നീട് മനസ്സിലാവും.."
ബെസ്റ്റ് വിഷെസ് നൽകികൊണ്ട് അവൾ അമ്ബാസിദർ കാറിൽ കയറി യാത്ര തിരിച്ചു..

ശുഭം ..!!

Sunday, 30 March 2014

അവരുടെ ആ തീരുമാനം

അവരുടെ ആ തീരുമാനം !


ചുവരുകളെ അലങ്കരിച്ച കുറെ കുഞ്ഞുങ്ങളുടെ ചിത്രങ്ങളിലേക്ക് സുമയുടെ കണ്ണുകൾ സഞ്ചരിച്ചു.കല്യാണം കഴിഞ്ഞു ഇന്നേക്ക് പത്തു വർഷം തികഞ്ഞു.മനസ്സ് ഇന്നും അസ്വസ്ഥമാണ്..സ്വയം ശാന്തമാവാൻ അവളുടെ താലിയെ മുറുകെ പിടിച്ചു..അവളും ഏതു ഭാര്യയെയും പോലെ ഒരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്നു.അതെന്നും ആഗ്രഹം മാത്രമായിരുന്നു.
   ടെക്നോളജികൾ വളർന്നെങ്കിലും ഇന്നും മനുഷ്യർ പഴയ ചിന്തകളെ കൂട്ട് പിടിച്ചിരിക്കുകയാണ്. അവളെ ഒരു 'ശാപ'മായി കണക്കാക്കി.മറ്റുള്ളവർ വീട്ടിൽ പോലും ക്ഷണിക്കാതെയായി.ആരൊക്കെ വെറുതാലും,അവളിലെ അമ്മയെ അറിയുന്ന ഭർത്താവുണ്ടവൾക്ക്.എന്നെന്നും സ്നേഹിക്കുന്ന അവളുടെ മനസ്സിന്റെ ആശ്വാസം !!
പെട്ടെന്ന് അവളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു..പരസ്പരം അവർ കൈകൾ കോർത്തു..മുന്നിൽ കൈ കുഞ്ഞുമായി ഒരു കന്യാസ്ത്രീ കടന്നു വന്നു.കുഞ്ഞിന്റെ ഓമനത്തമുള്ള കണ്ണുകൾക്ക്‌ അവരുടെ ദുഃഖങ്ങൾ മായ്ക്കാനുള്ള കഴിവുണ്ടായിരുന്നു. അപ്പോഴേക്കും മനസ്സുകൊണ്ട് അവൾ ആ കുഞ്ഞിന്റെ അമ്മയായി മാറി കഴിഞ്ഞിരുന്നു.അവരുടെ തീരുമാനങ്ങളെ ഭാവിയിൽ ആ മകളും അഭിനന്തിക്കുമെന്നുള്ള വിശ്വാസത്തോടെ അവരിരു കൈകളും നീട്ടി ആ അനാഥ കുഞ്ഞിനെ സ്വീകരിച്ചു..

Saturday, 1 February 2014

ഭ്രാന്തിയെന്ന് മുദ്രകുത്തപ്പെട്ടു !!

ഭ്രാന്തിയെന്ന് മുദ്രകുത്തപ്പെട്ടു !!





 "മറ്റുള്ളവരാൽ അകറ്റപ്പെടെണ്ടവളാണോ ഞാൻ"
   മനസ്സിൽ സദാ ഉയർന്നു വന്ന ചോദ്യമായിരുന്നു അത്.
സ്നേഹിച്ച പലരും അവളെ വെറുത്തിരുന്നു.എന്തുകൊണ്ടാണെന്ന് പല തവണ ചിന്തിച്ചുവെങ്കിലും ഉത്തരം അറിയില്ലായിരുന്നു.
 അവകണനകൽ പലതും അവളെ ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു.ആ നിഷ്കളങ്കമായ മനസ്സ് ആരും അറിയാതെ ഉറക്കെ കരഞ്ഞു മുറിവുകളെ ഉണക്കാൻ ശ്രമിച്ചു.
    ദിവസങ്ങൾ കടന്നു പോയി.മനുഷ്യ വർഗം അവളെ സ്നേഹിച്ചില്ല,എങ്കിലും തന്നിലെ വിശ്വാസമെന്നോണം അവൾ ആഹ്ലാദിക്കാൻ തുടങ്ങി.പ്രകൃതിയോടു എന്തെന്നില്ലാത്ത സ്നേഹം!!കാറ്റും മഴയും അവളെ താലോലിച്ചു,സന്തോഷിപ്പിച്ചു.അവളുടെ ദുഖങ്ങൾ മുറ്റത്തെ പുഷ്പങ്ങളോട് പങ്കുവെച്ചു.
   അങ്ങനെ അവൾ മനസ്സ് തുറന്നു ജീവിക്കാൻ തുടങ്ങി.അപ്പോഴേക്കും അവളെ ഭ്രാന്തിയെന്ന് മുദ്രകുത്തപ്പെട്ടു !!...

Friday, 10 January 2014

Birth of a secret

  Birth of a secret

It was late night.Sky was clear with shining stars.The whole city was asleep.On a corner of the terrace,the night could hear the breath of a small girl.The moon was so generous that his rays made her eyes shiny all the night.she laid down on the terrace floor.Now she could only see the sky. she felt as if an artist drawn a painting for her.She was looking at the star on her west.It was unique among others and was so attractive.Her cheeks were blushing and was sharing something to him.she was afraid that the other stars would hear it.All of them looked at her keenly.
She was smart.but she had no friends.She didn't have much secrets either.She believed Secrets are the foundation for many relationships.The only relationship with a human kind was with her family.
"Ain...why don't you have any friends?" She heard the voice of the star she was staring at.
Her eyes blinked many times,trying to find an answer.Her tongue and lips were confused to use the words.
"I..I..think..people don't like me.they calls me a nerd.They don't want me..." She was searching for the words to answer him.But she was not able to complete.
"I like you.I can be with you all the time.."He was a bit more shiny now. His words could heal her heart.
"hey...can i call you as Westy?"
She was too friendly with him.She was sure that her friend will be happy with this name.He smiled.
"do you have any secrets?Ca..Can you keep secrets? 
she murmured silently.
"yeah..crossed my heart too." He gave the assurance she needed.
"aww..you heard that too..? I don't have any secrets..and how can i create one..?" She asked politely
But her doubts were not answered.Because she could only hear what she knows.Everything she felt as his answer was from her heart only.
But she kept sharing her dreams.She was crazy dreaming of sky diving.but all she want was to touch her secret admirer.
Ain continued sharing her thoughts and dreams for the next many days.She never shared it with her family.she thought that they won't allow her to meet him again.
One night,Ain stepped silently to the terrace.She wore a white scarf as a veil and white cotton indoor slippers,so that her mom couldn't hear her footsteps.She looked like an angel and was so happy to see him.But something went wrong on the sky.It was cloudy.The darkness scared her.She looked for Westy. Everything was in vain.Her eyes filled.Each drops of tear carried the memories of Westy and burst out.
She heard a voice from those darkness.."This is how a new secret is born."
Ain kept this incident untold and her secret admire was safe in her heart as a Secret.She was aware that Secrets can be a secret only when it is not shared.



Saturday, 4 January 2014

THOUGHTS

THOUGHTS

Most mysterious idea of Lord
it's like an unending road
It takes me wherever I want
At the peak of Everest in real I can't

I don't need to shut my eye
It will haunt me till I die
Sometimes it takes me to a closed wall
where I can't see a single hole

Oh!my lovely thoughts
with a blink you brings me back to the same coat
I know you are not true
but, You, I'm flowing through

You are behind my new plan
Now I'm in a wonderland
Thinking ! thinking ! and thinking
about the fine thoughts
and can't find where it leads

the evilness in you
makes me hate something
sometimes turns back to love

still I can't find what you are
goodness in you makes a perfect man.